Saturday, 20 June 2015

ഇന്നത്തെ എല്ലാ മലയാളപത്രങ്ങളിലും ഞാൻ കണ്ട ഒരു വാർത്തയാണ്‌ മുംബയിൽ ഇന്നലെയുണ്ടായ കനത്ത മഴ. ഇന്നലെ ഒറ്റ ദിവസം കൊണ്ട് മുംബയിൽ ലഭിച്ച മഴയുടെ അളവ് ഏകദേശം 170 സെന്റിമീടരിനും 180 സെന്റിമീടരിനും ഇടയിലാണ്. മുംബൈ മുഴുവനും വെള്ളപ്പോക്കതാൽ വലയുകയാണ്. പല പ്രദേശങ്ങളിലും സര്ക്കാര് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു കഴിഞ്ഞിരിക്കുന്നു എന്നാൽ മുംബയ്ക് കുറച്ചു കിഴക്കായി അറബിക്കടലിന്റെയും പശ്ചിമഖട്ടതിന്റെയും ഇടയിലായുള്ള നമ്മുടെ കൊച്ചു കേരളത്തിൽ ഇടവം കഴിഞ്ഞിട്ടും ഇതുവരെ ഇടവപ്പാതി ശെരിക്കുമോന്നു കനിഞ്ഞിട്ടില്ല . അറബിക്കടലിൽ അസാധാരണമായി രൂപം കൊണ്ട പ്രശോഭ എന്ന ചുഴളികട്ടാണ് കാലവർഷത്തെ വിഴുങ്ങിയത് എന്ന് കാലാവസ്ഥ വിഭാഗം അഭിപ്രയപ്പെടുന്നുണ്ടെങ്കിലും ഒന്നാലോചിച്ചു നോക്കിയാൽ കാലവും കോലവും തെറ്റിയത്തുന്ന  മഴയ്ക്കും വേനലിനും നമ്മൾ - മനുഷ്യർ തന്നെയല്ലേ  കാരണക്കാർ ? വനനശീകരണവും അനധികൃതമായ മണൽവാരലും തന്നീര്തടങ്ങൾ നികത്തുന്നതും നമ്മുടെ പ്രകൃതിയെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. സർവവും സഹയാണ് ഭൂമി എന്നാൽ അളമുട്ടിയാൽ ചേരയും കടിക്കും എന്നല്ലേ പഴമൊഴി ? ഒന്നാലോചിച്ചു നൊക്കു കഴിഞ്ഞ 10 വർഷത്തിനിടയിൽ  നമ്മുടെ ഈ കൊച്ചു കേരളത്തിലെ  റോഡുകൾ എത്ര മാത്രം സ്വകാര്യ വാഹനങ്ങളാൽ നിറഞ്ഞു? അവ പുറത്തു വിടുന്ന പുകയിലെ കാർബണ്‍ മാലിന്യങ്ങൾ നമ്മുടെ ഭൂമിയെ എത്ര മാത്രം ശ്വാസം മുട്ടിക്കുന്നുണ്ടാവും? ആഡംബര  ഭ്രമം തലയ്ക്കു പിടിച്ച മലയാളികൾ തങ്ങളുടെ മേനികാട്ടനും മറ്റുള്ളവരുടെ മുന്നൽ ആളവാനുമായി  വാങ്ങിക്കൂട്ടുന്ന   പെർഫുംസും ഫ്രിട്ജുമൊക്കെ  പുറത്തു വിടുന്ന സി .എഫ് .സി. എന്ന ചുരുക്കപ്പെരുകാരൻ ക്ലോറോ ഫ്ലുറോ കാർബണ്‍ നമ്മുടെ ഭൂമിയുടെ സ്വന്തം കുടയായ ഓസോണ്‍  പാളിയിൽ അല്ലറ ചില്ലറ വിള്ളലുകൾ വീഴ്ത്താൻ തുടങ്ങിയിരിക്കുന്നു എന്നല്ല വിള്ളലുകൾ വീഴ്ത്തികഴിഞ്ഞിരിക്കുന്നു എന്ന് വേണം പറയാൻ ഇത് ഭൂമിയിലേക്കുള്ള യു.വി രശ്മികളുടെ അളവ് വർദ്ധിപ്പിച്ചിരിക്കുന്നു എന്നതും നാം വർഷങ്ങളായ് കേൾക്കുന്ന  കഥ ഈ പ്രക്രിയയുടെ ഫലമായി ആഗോളതാപനം എന്ന പ്രതിഭാസം വർഷം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു .ഭൂമി ചുട്ടുപോല്ലുകയാണ് തണുപ്പെകുന്ന  വൃക്ഷങ്ങള ഇന്നെവിടെ? അവയെല്ലാം തന്നെ ഏതൊക്കെയോ അർക്കമില്ലുകലിൽ തങ്ങളുടെ ഊഴവും കാത്തു കിടക്കുന്നു. വന നശീകരണം വര്ദ്ധിച്ചു വരുന്നു ഒരു മരം വെട്ടിയാൽ ഇരു മരം നടണം എന്നാണല്ലോ പറച്ചിൽ ഇന്ന് വെട്ടലാണോ നടലാണോ കൂടുതൽ നടക്കുന്നതെന്ന് കണ്ടറിയണം. ഭൂഗർഭജല സംഭരനികളായ തന്നീര്തടങ്ങളും ദിനംപര്തി നശിച്ചുകൊണ്ടിരിക്കുന്നു അവയ്ക്ക് മേലെ
 മാളികകളും ഹോടെലുകളും ഉയരുന്നു. നശിക്കുന്നത് ഭൂമിയാണ്‌-നമ്മുടെ അമ്മയാണ് എന്നിട്ടുമെന്തേ ആരുടേയും കണ്ണ് തുരക്കാതൂൂ??? ഇനിയും പ്രതികരിച്ചില്ലെങ്കിൽ മരണം ഉറപ്പെന്ന് ബോദ്യം വന്നതുകൊണ്ടായിരിക്കാം കാലവും കോലവും തെറ്റിയ മഴയായും വെയിലായും കൊടുങ്കട്ടുമായും  ഭൂമിയമ്മ നമ്മളെ ഓർമിപ്പിക്കുന്നത്‌ ഇനിയെങ്കിലും എന്നെ രക്ഷിക്കൂ എന്ന്.......................  

Friday, 19 June 2015

ഹായ് കൂട്ടുകാരെ.ഇത് ഞാനാണ്‌ മഞ്ഞുതുള്ളി .......ഇനി നിങ്ങളോടൊപ്പം ഞാനുമുണ്ടാവും ഒരു കൂട്ടുകാരിയായി നിങ്ങൾ എന്നെയും കാണണം കേട്ടോ ....എന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഞാൻ നിങ്ങളോടും കൂടി പങ്കുവെയ്ക്കുന്നു അതു ശരിയനെകിലും  തെറ്റാണെങ്കിലും നിങ്ങൾ അഭിപ്രായം പറയണം എങ്കിലെ എനിക്ക് ഇനിയും മുന്നേറാൻ പറ്റുകയുള്ളു. അപ്പൊ ഇന്ന് മുതൽ ഞാനും നിങളുടെ  ഒപ്പം ഉണ്ടാവും പറ്റുമെങ്കിൽ എല്ലാ ദിവസവും. എന്റെ ചുറ്റുപാടിൽ ഞാൻ കാണുന്നത് നിങ്ങളോട് പങ്കുവെയ്ക്കാൻ എന്റെ ഒപ്പം ഉണ്ടാവില്ലേ നിങ്ങൾ??????????????

ഇന്ന് ജൂണ്‍ 19 വായനാദിനം.........

അക്ഷരം എന്നാൽ നശിക്കാത്തത് എന്നർത്ഥം .അതെ ഒരികൽ മനസ്സിൽ പതിഞ്ഞാൽ ജീവിതകാലം മുഴുവനും നമ്മോടോപ്പമുണ്ടാവുന്ന, ഒരു പ്രതിസന്തിയിലും നശിക്കാതെ നമ്മുടെ ചിന്തകള്ക്ക് ജീവനും രൂപവും ആത്മാവും നല്കുന്ന അമൂല്യമായ നിധി.ആ അക്ഷരങ്ങൾ കൂട്ടി വായിക്കുമ്പോൾ ഉടലെടുക്കുന്നത് ലോകത്തെ ഏറ്റവും മഹത്തരമായ ഒരു പ്രതിഭാസം-വായന .വായന നമ്മെ അക്ഷരങ്ങളുടെ മാന്ത്രിക ലോകത്തെത്തിക്കുന്നു, ഭാവനയുടെ ചില്ലുകൊട്ടാരങ്ങൾ കാണിക്കുന്നു. എന്നാൽ വിജ്ഞാനം വിരല്തുംബിലയപ്പോൾ വായന എല്ലാരും മറന്നു. വായനയെ മറന്ന, വായിക്കാൻ മറന്ന, എന്തിനും ഏതിനും കൈയിലെ ഫോണിലേക്കും ടാബിലെക്കും ഉറ്റുനോക്കുന്ന പുതുതലമുറയുടെ മുന്നിലേക്ക്‌ ഇതാ വീണ്ടുമൊരു വായനദിനം വിരുന്നെത്തിയിരിക്കുന്നു.ഗ്രന്ഥശാല സംഗം സ്ഥാപകരിൽ പ്രമുഖരും സാക്ഷരത പ്രവര്തകൌമയിരുന്ന സൃ. പി.എൻ.പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് നാം വായനാദിനമായി ആചരിക്കുന്നത്. കേരളമങ്ങോലമിങ്ങോളം ഗ്രന്ഥശാലകൾ സ്ഥാപിക്കുന്നതിനും അതിലൂടെ വായനയെ സംബുഷ്ടമാക്കുന്നതിനും  അഹോരാത്രം പ്രയത്നിച്ച വ്യക്തിയാണ് പി.എൻ.പണിക്കര്. എന്നാൽ ഇന്നത്തെ തലമുറയുടെ അവസ്ഥ വളരെ ദയനീയമാണ്.പുതു തലമുറ വായനയെ മറക്കുന്നു .ചൂണ്ടുവിരല്തുംപിൽ സകല ഭൂഗോള വിവരങ്ങളും കുടിയിരിക്കുമ്പോൾ വലിപ്പമുള്ള പുസ്തകക്കെട്ടുകളെ അവർ അവഗണിക്കുന്നു .ഇത് വായനയുടെ അപചയതിലെക്കാന് നയിക്കുന്നത്.പക്ഷെ അവരറിയുന്നിലല്ലോ വായന സംസരികത്തികവിന്റെ ആകഷതിലെക്കാന് നമ്മെ  നയിക്കുന്നതെന്ന്.വായന നമ്മെ പുതിയൊരു ലോകത്തെത്തിക്കുന്നു,പുതിയൊരു മനുഷ്യനാക്കുന്നു . ഉത്തമാഗ്രന്തങ്ങൾ മനുഷ്യനെ ടെവനക്കുന്നു എന്നാണല്ലോ പഴമൊഴി. അതുകൊണ്ട് അക്ഷരത്തിന്റെയും  വായനയുടെയും കാലികപ്രസക്തി തിരിച്ചറിഞ്ഞു നമുക്ക് വായനയെ നെഞ്ചോടു ചേർക്കാം. ഈ ഒരാഴ്ചക്കാലം നമുക്ക് വായന വരമായി ആചരിക്കാം. നമ്മുടെ പ്രവർത്തങ്ങൾ കൊണ്ട് ഒരു കുട്ടിയെങ്കിലും പുതിയതായി വായനയുടെ ലോകത്തെതുമെങ്കിൽ പി.എൻ പണിക്കരെന്ന മഹാപ്രതിഭയ്ക്ക് നമ്മൾ നല്കുന്ന ഗുരുദക്ഷിണയായി മാറുമത്.വായന നമ്മെ ആനന്ദത്തിന്റെ ഉയരങ്ങളിലെത്തിക്കും, ഭാവനയുടെ മാധുര്യം നുകര്തും . ഓർക്കുക വായിച്ചാലും വളരും വായിച്ചില്ലേലും   വളരും വായിച്ചു  വളർന്നാൽ വിളയും വായിച്ചില്ലേൽ വളയും