ഇന്നത്തെ എല്ലാ മലയാളപത്രങ്ങളിലും ഞാൻ കണ്ട ഒരു വാർത്തയാണ് മുംബയിൽ ഇന്നലെയുണ്ടായ കനത്ത മഴ. ഇന്നലെ ഒറ്റ ദിവസം കൊണ്ട് മുംബയിൽ ലഭിച്ച മഴയുടെ അളവ് ഏകദേശം 170 സെന്റിമീടരിനും 180 സെന്റിമീടരിനും ഇടയിലാണ്. മുംബൈ മുഴുവനും വെള്ളപ്പോക്കതാൽ വലയുകയാണ്. പല പ്രദേശങ്ങളിലും സര്ക്കാര് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു കഴിഞ്ഞിരിക്കുന്നു എന്നാൽ മുംബയ്ക് കുറച്ചു കിഴക്കായി അറബിക്കടലിന്റെയും പശ്ചിമഖട്ടതിന്റെയും ഇടയിലായുള്ള നമ്മുടെ കൊച്ചു കേരളത്തിൽ ഇടവം കഴിഞ്ഞിട്ടും ഇതുവരെ ഇടവപ്പാതി ശെരിക്കുമോന്നു കനിഞ്ഞിട്ടില്ല . അറബിക്കടലിൽ അസാധാരണമായി രൂപം കൊണ്ട പ്രശോഭ എന്ന ചുഴളികട്ടാണ് കാലവർഷത്തെ വിഴുങ്ങിയത് എന്ന് കാലാവസ്ഥ വിഭാഗം അഭിപ്രയപ്പെടുന്നുണ്ടെങ്കിലും ഒന്നാലോചിച്ചു നോക്കിയാൽ കാലവും കോലവും തെറ്റിയത്തുന്ന മഴയ്ക്കും വേനലിനും നമ്മൾ - മനുഷ്യർ തന്നെയല്ലേ കാരണക്കാർ ? വനനശീകരണവും അനധികൃതമായ മണൽവാരലും തന്നീര്തടങ്ങൾ നികത്തുന്നതും നമ്മുടെ പ്രകൃതിയെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. സർവവും സഹയാണ് ഭൂമി എന്നാൽ അളമുട്ടിയാൽ ചേരയും കടിക്കും എന്നല്ലേ പഴമൊഴി ? ഒന്നാലോചിച്ചു നൊക്കു കഴിഞ്ഞ 10 വർഷത്തിനിടയിൽ നമ്മുടെ ഈ കൊച്ചു കേരളത്തിലെ റോഡുകൾ എത്ര മാത്രം സ്വകാര്യ വാഹനങ്ങളാൽ നിറഞ്ഞു? അവ പുറത്തു വിടുന്ന പുകയിലെ കാർബണ്‍ മാലിന്യങ്ങൾ നമ്മുടെ ഭൂമിയെ എത്ര മാത്രം ശ്വാസം മുട്ടിക്കുന്നുണ്ടാവും? ആഡംബര ഭ്രമം തലയ്ക്കു പിടിച്ച മലയാളികൾ തങ്ങളുടെ മേനികാട്ടനും മറ്റുള്ളവരുടെ മുന്നൽ ആളവാനുമായി വാങ്ങിക്കൂട്ടുന്ന പെർഫുംസും ഫ്രിട്ജുമൊക്കെ പുറത്തു വിടുന്ന സി .എഫ് .സി. എന്ന ചുരുക്കപ്പെരുകാരൻ ക്ലോറോ ഫ്ലുറോ കാർബണ്‍ നമ്മുടെ ഭൂമിയുടെ സ്വന്തം കുടയായ ഓസോണ്‍ പാളിയിൽ അല്ലറ ചില്ലറ വിള്ളലുകൾ വീഴ്ത്താൻ തുടങ്ങിയിരിക്കുന്നു എന്നല്ല വിള്ളലുകൾ വീഴ്ത്തികഴിഞ്ഞിരിക്കുന്നു എന്ന് വേണം പറയാൻ ഇത് ഭൂമിയിലേക്കുള്ള യു.വി രശ്മികളുടെ അളവ് വർദ്ധിപ്പിച്ചിരിക്കുന്നു എന്നതും നാം വർഷങ്ങളായ് കേൾക്കുന്ന കഥ ഈ പ്രക്രിയയുടെ ഫലമായി ആഗോളതാപനം എന്ന പ്രതിഭാസം വർഷം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു .ഭൂമി ചുട്ടുപോല്ലുകയാണ് തണുപ്പെകുന്ന വൃക്ഷങ്ങള ഇന്നെവിടെ? അവയെല്ലാം തന്നെ ഏതൊക്കെയോ അർക്കമില്ലുകലിൽ തങ്ങളുടെ ഊഴവും കാത്തു കിടക്കുന്നു. വന നശീകരണം വര്ദ്ധിച്ചു വരുന്നു ഒരു മരം വെട്ടിയാൽ ഇരു മരം നടണം എന്നാണല്ലോ പറച്ചിൽ ഇന്ന് വെട്ടലാണോ നടലാണോ കൂടുതൽ നടക്കുന്നതെന്ന് കണ്ടറിയണം. ഭൂഗർഭജല സംഭരനികളായ തന്നീര്തടങ്ങളും ദിനംപര്തി നശിച്ചുകൊണ്ടിരിക്കുന്നു അവയ്ക്ക് മേലെ
മാളികകളും ഹോടെലുകളും ഉയരുന്നു. നശിക്കുന്നത് ഭൂമിയാണ്-നമ്മുടെ അമ്മയാണ് എന്നിട്ടുമെന്തേ ആരുടേയും കണ്ണ് തുരക്കാതൂൂ??? ഇനിയും പ്രതികരിച്ചില്ലെങ്കിൽ മരണം ഉറപ്പെന്ന് ബോദ്യം വന്നതുകൊണ്ടായിരിക്കാം കാലവും കോലവും തെറ്റിയ മഴയായും വെയിലായും കൊടുങ്കട്ടുമായും ഭൂമിയമ്മ നമ്മളെ ഓർമിപ്പിക്കുന്നത് ഇനിയെങ്കിലും എന്നെ രക്ഷിക്കൂ എന്ന്.......................
മാളികകളും ഹോടെലുകളും ഉയരുന്നു. നശിക്കുന്നത് ഭൂമിയാണ്-നമ്മുടെ അമ്മയാണ് എന്നിട്ടുമെന്തേ ആരുടേയും കണ്ണ് തുരക്കാതൂൂ??? ഇനിയും പ്രതികരിച്ചില്ലെങ്കിൽ മരണം ഉറപ്പെന്ന് ബോദ്യം വന്നതുകൊണ്ടായിരിക്കാം കാലവും കോലവും തെറ്റിയ മഴയായും വെയിലായും കൊടുങ്കട്ടുമായും ഭൂമിയമ്മ നമ്മളെ ഓർമിപ്പിക്കുന്നത് ഇനിയെങ്കിലും എന്നെ രക്ഷിക്കൂ എന്ന്.......................
No comments:
Post a Comment