Friday, 19 June 2015

ഇന്ന് ജൂണ്‍ 19 വായനാദിനം.........

അക്ഷരം എന്നാൽ നശിക്കാത്തത് എന്നർത്ഥം .അതെ ഒരികൽ മനസ്സിൽ പതിഞ്ഞാൽ ജീവിതകാലം മുഴുവനും നമ്മോടോപ്പമുണ്ടാവുന്ന, ഒരു പ്രതിസന്തിയിലും നശിക്കാതെ നമ്മുടെ ചിന്തകള്ക്ക് ജീവനും രൂപവും ആത്മാവും നല്കുന്ന അമൂല്യമായ നിധി.ആ അക്ഷരങ്ങൾ കൂട്ടി വായിക്കുമ്പോൾ ഉടലെടുക്കുന്നത് ലോകത്തെ ഏറ്റവും മഹത്തരമായ ഒരു പ്രതിഭാസം-വായന .വായന നമ്മെ അക്ഷരങ്ങളുടെ മാന്ത്രിക ലോകത്തെത്തിക്കുന്നു, ഭാവനയുടെ ചില്ലുകൊട്ടാരങ്ങൾ കാണിക്കുന്നു. എന്നാൽ വിജ്ഞാനം വിരല്തുംബിലയപ്പോൾ വായന എല്ലാരും മറന്നു. വായനയെ മറന്ന, വായിക്കാൻ മറന്ന, എന്തിനും ഏതിനും കൈയിലെ ഫോണിലേക്കും ടാബിലെക്കും ഉറ്റുനോക്കുന്ന പുതുതലമുറയുടെ മുന്നിലേക്ക്‌ ഇതാ വീണ്ടുമൊരു വായനദിനം വിരുന്നെത്തിയിരിക്കുന്നു.ഗ്രന്ഥശാല സംഗം സ്ഥാപകരിൽ പ്രമുഖരും സാക്ഷരത പ്രവര്തകൌമയിരുന്ന സൃ. പി.എൻ.പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് നാം വായനാദിനമായി ആചരിക്കുന്നത്. കേരളമങ്ങോലമിങ്ങോളം ഗ്രന്ഥശാലകൾ സ്ഥാപിക്കുന്നതിനും അതിലൂടെ വായനയെ സംബുഷ്ടമാക്കുന്നതിനും  അഹോരാത്രം പ്രയത്നിച്ച വ്യക്തിയാണ് പി.എൻ.പണിക്കര്. എന്നാൽ ഇന്നത്തെ തലമുറയുടെ അവസ്ഥ വളരെ ദയനീയമാണ്.പുതു തലമുറ വായനയെ മറക്കുന്നു .ചൂണ്ടുവിരല്തുംപിൽ സകല ഭൂഗോള വിവരങ്ങളും കുടിയിരിക്കുമ്പോൾ വലിപ്പമുള്ള പുസ്തകക്കെട്ടുകളെ അവർ അവഗണിക്കുന്നു .ഇത് വായനയുടെ അപചയതിലെക്കാന് നയിക്കുന്നത്.പക്ഷെ അവരറിയുന്നിലല്ലോ വായന സംസരികത്തികവിന്റെ ആകഷതിലെക്കാന് നമ്മെ  നയിക്കുന്നതെന്ന്.വായന നമ്മെ പുതിയൊരു ലോകത്തെത്തിക്കുന്നു,പുതിയൊരു മനുഷ്യനാക്കുന്നു . ഉത്തമാഗ്രന്തങ്ങൾ മനുഷ്യനെ ടെവനക്കുന്നു എന്നാണല്ലോ പഴമൊഴി. അതുകൊണ്ട് അക്ഷരത്തിന്റെയും  വായനയുടെയും കാലികപ്രസക്തി തിരിച്ചറിഞ്ഞു നമുക്ക് വായനയെ നെഞ്ചോടു ചേർക്കാം. ഈ ഒരാഴ്ചക്കാലം നമുക്ക് വായന വരമായി ആചരിക്കാം. നമ്മുടെ പ്രവർത്തങ്ങൾ കൊണ്ട് ഒരു കുട്ടിയെങ്കിലും പുതിയതായി വായനയുടെ ലോകത്തെതുമെങ്കിൽ പി.എൻ പണിക്കരെന്ന മഹാപ്രതിഭയ്ക്ക് നമ്മൾ നല്കുന്ന ഗുരുദക്ഷിണയായി മാറുമത്.വായന നമ്മെ ആനന്ദത്തിന്റെ ഉയരങ്ങളിലെത്തിക്കും, ഭാവനയുടെ മാധുര്യം നുകര്തും . ഓർക്കുക വായിച്ചാലും വളരും വായിച്ചില്ലേലും   വളരും വായിച്ചു  വളർന്നാൽ വിളയും വായിച്ചില്ലേൽ വളയും

No comments:

Post a Comment